കുട്ടികള്‍ കാട്ടി സത്യസന്ധത; മാതൃകയാക്കണം മറ്റുള്ളവരും
കാലിക്കടവ്: സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ വഴിയരികില്‍ നിന്നും കളഞ്ഞു കിട്ടിയ 11500 രൂപ ഉടമസ്ഥനെ തിരിച്ചേല്‍ പ്പിച്ച് ശിശുദിനത്തില്‍ കുട്ടികള്‍ കാട്ടിയ സത്യസന്ധത മാതൃകാപരമായി. പിലിക്കോട് ഗവ ഹൈസ്‌കൂള്‍ പത്താം തരം വിദ്യാര്‍ത്ഥികളായ ഹരിത മനോഹരന്‍, ജിതിന്‍ എം.പി, ഗോപിക പി, ജുബൈരിയ എന്നീ കുട്ടികളാണ് സത്യസന്ധത കാട്ടി മാതൃകയായത്. ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു പടുവളത്ത് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. സ്‌കൂളിലേക്ക് വരുമ്പോഴാണ് ദേശീയപാതയരികില്‍ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ ചിതറിക്കിടക്കുന്നതായി കുട്ടികള്‍ കണ്ടത്. ഇവശേഖരിച്ച് എണ്ണിനോക്കിയപ്പോള്‍ 11500 രൂപയാണ് ഉണ്ടായത്. തൊട്ടടുത്ത ഹോട്ടല്‍ ജീവനക്കാരന്റെ സഹായത്തോടെ കുട്ടികള്‍ ഈ തുക ചന്തേര പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.ഇതിനിടെയാണ് യാത്രാ മദ്ധ്യെ 27000 രൂപ നഷ്ടപ്പെട്ടതായുള്ള പയ്യന്നൂര്‍ റൂറല്‍ ബാങ്ക് ജീവനക്കാര്‍ ടി. ബിജുവിന്റെ പരാതി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്നത്. ചെറുവത്തൂരിനും പയ്യന്നൂരിനും ഇടയിലുള്ള യാത്രാമദ്ധ്യേ പണം നഷ്ടപ്പെട്ടു എന്നായിരുന്നു പരാതി. ഇതില്‍ 11500 കളഞ്ഞുകിട്ടിയിട്ടുണ്ട് എന്ന ചന്തേര പോലീസിന്റെ വിവരത്തെ തുടര്‍ന്ന് ബിജു സ്റ്റേഷനിലേക്ക് എത്തുകയും കുട്ടികളില്‍ നിന്ന് തന്നെ തുക ഏറ്റുവാങ്ങുകയും ചെയ്തു. കുട്ടികളുടെ ഈ സത്യ്‌സന്ധതയെ ചന്തേര എസ്.ഐ എം.പി. വിനീഷ് കുമാര്‍ അഭിനന്ദിച്ചു. അതേസമയം ശേഷിക്കുന്ന 15500 രൂപ ഇതുവരെ കണ്ടെത്താനായില്ല. ഇത് ഇതുവഴി കടന്നുപോയ വഴിയാത്രക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. രാവിലെ ചെറുവത്തൂരിലെ ജ്വല്ലറി ജീവനക്കാരിയായ ഭാര്യയെ അവിടെ എത്തിച്ച് പയ്യന്നൂരിലേക്ക് മടങ്ങുന്ന വഴിയാണ് ബിജുവിന്റെ കയ്യിലുണ്ടായ തുക നഷ്ടപ്പെട്ടത്. ബാങ്കില്‍ പണയം വെച്ച സ്വര്‍ണ്ണം തിരിച്ചെടുകാനുള്ള തുകയായിരുന്നു ഇത്. കുട്ടികളുടെ സത്യസന്ധത മാതൃകയാക്കി പണം കിട്ടിയ മറ്റുള്ളവരും തുക തിരിച്ചേല്‍പ്പിക്കുമെന്ന പ്രതീക്ഷയാണ് എല്ലാവരിലും