Monday, 24 December 2012

Saturday, 22 December 2012



'vilambara jada' by the part of inauguration by nss unit
Blood donation camp conducted by our unit as a part of special camp 2012-13.famous artist surendran kookanam inaugurated the program donating the blood the district hospital kangangad co sponsred by this program

Monday, 19 November 2012














കുട്ടികള്‍ കാട്ടി സത്യസന്ധത; മാതൃകയാക്കണം മറ്റുള്ളവരും

കാലിക്കടവ്: സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ വഴിയരികില്‍ നിന്നും കളഞ്ഞു കിട്ടിയ 11500 രൂപ ഉടമസ്ഥനെ തിരിച്ചേല്‍ പ്പിച്ച് ശിശുദിനത്തില്‍ കുട്ടികള്‍ കാട്ടിയ സത്യസന്ധത മാതൃകാപരമായി. പിലിക്കോട് ഗവ ഹൈസ്‌കൂള്‍ പത്താം തരം വിദ്യാര്‍ത്ഥികളായ ഹരിത മനോഹരന്‍, ജിതിന്‍ എം.പി, ഗോപിക പി, ജുബൈരിയ എന്നീ കുട്ടികളാണ് സത്യസന്ധത കാട്ടി മാതൃകയായത്. ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു പടുവളത്ത് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. സ്‌കൂളിലേക്ക് വരുമ്പോഴാണ് ദേശീയപാതയരികില്‍ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ ചിതറിക്കിടക്കുന്നതായി കുട്ടികള്‍ കണ്ടത്. ഇവശേഖരിച്ച് എണ്ണിനോക്കിയപ്പോള്‍ 11500 രൂപയാണ് ഉണ്ടായത്. തൊട്ടടുത്ത ഹോട്ടല്‍ ജീവനക്കാരന്റെ സഹായത്തോടെ കുട്ടികള്‍ ഈ തുക ചന്തേര പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.ഇതിനിടെയാണ് യാത്രാ മദ്ധ്യെ 27000 രൂപ നഷ്ടപ്പെട്ടതായുള്ള പയ്യന്നൂര്‍ റൂറല്‍ ബാങ്ക് ജീവനക്കാര്‍ ടി. ബിജുവിന്റെ പരാതി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്നത്. ചെറുവത്തൂരിനും പയ്യന്നൂരിനും ഇടയിലുള്ള യാത്രാമദ്ധ്യേ പണം നഷ്ടപ്പെട്ടു എന്നായിരുന്നു പരാതി. ഇതില്‍ 11500 കളഞ്ഞുകിട്ടിയിട്ടുണ്ട് എന്ന ചന്തേര പോലീസിന്റെ വിവരത്തെ തുടര്‍ന്ന് ബിജു സ്റ്റേഷനിലേക്ക് എത്തുകയും കുട്ടികളില്‍ നിന്ന് തന്നെ തുക ഏറ്റുവാങ്ങുകയും ചെയ്തു. കുട്ടികളുടെ ഈ സത്യ്‌സന്ധതയെ ചന്തേര എസ്.ഐ എം.പി. വിനീഷ് കുമാര്‍ അഭിനന്ദിച്ചു. അതേസമയം ശേഷിക്കുന്ന 15500 രൂപ ഇതുവരെ കണ്ടെത്താനായില്ല. ഇത് ഇതുവഴി കടന്നുപോയ വഴിയാത്രക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. രാവിലെ ചെറുവത്തൂരിലെ ജ്വല്ലറി ജീവനക്കാരിയായ ഭാര്യയെ അവിടെ എത്തിച്ച് പയ്യന്നൂരിലേക്ക് മടങ്ങുന്ന വഴിയാണ് ബിജുവിന്റെ കയ്യിലുണ്ടായ തുക നഷ്ടപ്പെട്ടത്. ബാങ്കില്‍ പണയം വെച്ച സ്വര്‍ണ്ണം തിരിച്ചെടുകാനുള്ള തുകയായിരുന്നു ഇത്. കുട്ടികളുടെ സത്യസന്ധത മാതൃകയാക്കി പണം കിട്ടിയ മറ്റുള്ളവരും തുക തിരിച്ചേല്‍പ്പിക്കുമെന്ന പ്രതീക്ഷയാണ് എല്ലാവരിലും

Thursday, 15 November 2012




llathin .kpv of our school selected for national integration camp held at shillong .our unit heartfully congrats this notable achievement.


Wednesday, 7 November 2012

വറക്കോട്ട് വയലില്‍ കുട്ടികളുടെ ഇടവിളകൃഷി

കാലിക്കടവ്: പഠനത്തോടൊപ്പം കാര്‍ഷിക മേഖലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന പിലിക്കോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ ഇടവിളകൃഷിയുമായി പാടത്ത്. വറക്കോട്ട് വയലിലെ 20 സെന്റ് സ്ഥലത്താണ് കുട്ടികള്‍ മുതിരയും ഉഴുന്നും കൃഷി ചെയ്യുന്നത്. സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഈ ഇടവിളകൃഷി. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി രമണി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.സി ചന്ദ്രമോഹനന്‍, കെ മനോജ് കുമാര്‍, പി സുമതി തുടങ്ങിയവര്‍ സംസാരിച്ചു.
   

ഏകദിന നേതൃത്വ പരിശീലനം സംഘടിപ്പിച്ചു

കാലിക്കടവ്: പിലിക്കോട് ഗവ;ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍. എസ്. എസ് യൂണിറ്റിന്‍റെ ആഭിമൂഖ്യത്തില്‍ ഏകദിന നേതൃത്വ പരിശീലനം സംഘടിപ്പിച്ചു . ബ്രഹ്മ നായകം മഹാദേവന്‍ ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ്സും സാമൂഹ്യ ഉത്തരവാദിത്വങ്ങളും എന്നവിഷയത്തിലുള്ള ക്ലാസ്സും അദ്ദേഹം കൈകാര്യം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി. സി ചന്ദ്രമോഹനന്‍ അധ്യക്ഷത വഹിച്ചു. കെ മനോജ്‌ കുമാര്‍, പി സുമതി തുടങ്ങിയവര്‍ സംസാരിച്ചു..

Tuesday, 6 November 2012



വാഴക്കുല വിളവെടുപ്പ് ഉത്സവമായി

വാഴകൃഷിയുടെ വിളവെടുപ്പ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഗോവിന്ദന്‍ നിര്‍വഹിച്ചു. 110 ഓളം വാഴകളാണ് കുട്ടികള്‍ കൃഷി ചെയ്തത്. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍ അധ്യക്ഷനായി. പി.സി ചന്ദ്രമോഹന്‍ സ്വാഗതവും വി.പി കോരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ശ്യാമള പഞ്ചായത്ത് മെമ്പര്‍മാര്‍ നാട്ടുകാര്‍ എന്നിവര്‍ സംബന്ധിച്ചു. ആദ്യത്തെ കുല കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി നല്‍കി.

 വീടു നിര്‍മ്മാണം തുടങ്ങി

പിലിക്കോട് സി. കൃഷ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂനിറ്റ് മാണിയാട്ടെ യു.കെ നാരായണന്റെ കുടുംബത്തിന് ഒരുക്കുന്ന വീട് നിര്‍മ്മാണത്തിന്റെ തേപ്പ് പ്രവൃത്തിക്ക് തുടക്കമായി. എന്‍.എസ്.എസ് വളണ്ടിയര്‍മാരും പ്രിന്‍സിപ്പള്‍ പി.സി ചന്ദ്രമോഹനന്‍, പ്രോഗ്രാം ഓഫീസര്‍ ടി. സുമതി ജില്ലാ കോര്‍ഡിനേറ്റര്‍ മനോജ് കുമാര്‍ എന്നിവര്‍ വീടു നിര്‍മ്മാണ സ്ഥലത്ത് എത്തി. തേപ്പു പണിയാണ് ഇപ്പോള്‍ നടക്കുന്നത്.

Wednesday, 17 October 2012


കുട്ടികളുടെ കൈകളാല്‍ മരങ്ങള്‍ക്ക് മോക്ഷം

കാലിക്കടവ്: അടിച്ചു കയറ്റിയ ആണികളില്‍നിന്നും, വലിച്ചു കെട്ടിയ പരസ്യ ബോര്‍ഡുകളില്‍നിന്നും തണല്‍മരങ്ങള്‍ക്ക് മോചനം. കുട്ടികള്‍രംഗത്തിറങ്ങി കാലിക്കടവിലും പരിസരപ്രദേശങ്ങളിലും മരങ്ങളില്‍സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍നീക്കം ചെയ്തു. പിലിക്കോട് ഗവ: ഹയര്‍സെക്കണ്ടറി സ്കൂള്‍എന്‍. എസ് എസ് യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് മരമോക്ഷം എന്ന പേരില്‍മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയത്. പാതയോരത്ത് മരങ്ങള്‍നട്ടുപിടിപ്പിച്ച് ശ്രദ്ധേയനായ പടോളി രവി 'മരമോക്ഷം' ഉദ്ഘാടനം ചെയ്തു. കെ. മനോജ്‌കുമാര്‍അധ്യക്ഷത വഹിച്ചു. സ്കൂള്‍എന്‍. എസ് എസ് കോഡിനേറ്റര്‍പി. സുമതി നേതൃത്വം നല്‍കി. കുട്ടികളുടെ ഈ പ്രവര്‍ത്തനം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.




പിലിക്കോട് ഇനി "കരാട്ടെ" കുട്ടികള്‍

കാലിക്കടവ്: കുട്ടികളുടെ കായിക ശേഷി വര്‍ധിപ്പിക്കുന്നതിനായി പിലിക്കോട് ഗവ:ഹയര്‍സെക്കണ്ടറി സ്കൂളില്‍കരാട്ടെ പരിശീലനം തുടങ്ങി. സ്കൂള്‍എന്‍. എസ്. എസ് യൂണിറ്റിന്‍റെ ആഭിമൂഖ്യത്തിലാണ് സൗജന്യ കരാട്ടെ പരിശീലനം ആരംഭിച്ചിരിക്കുന്നത്. സ്കൂള്‍പ്രധാനാധ്യാപകന്‍പി. കെ സേതുമാധവന്‍പരിശീലനോദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍പി സി ചന്ദ്രമോഹനന്‍അധ്യക്ഷത വഹിച്ചു. സുധിന കൃഷ്ണന്‍, നവനീത് കൃഷ്ണന്‍, കെ മനോജ്‌കുമാര്‍തുടങ്ങിയവര്‍സംസാരിച്ചു. കരാട്ടെയില്‍ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുള്ള പി. സുകുമാരനാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ക്ലാസിന് മുന്നോടിയായി കരാട്ടെ പ്രദര്‍ശനവും നടന്നു. 



പിലിക്കോട്ടെ മികവ് കാണാന്‍ തൃശ്ശൂരില്‍ നിന്നും സംഘം

കാലിക്കടവ്: ദേശീയ, സംസ്ഥാനതല അവാര്‍ഡുകള്‍നേടി മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പിലിക്കോട് സി. കൃഷ്ണന്‍നായര്‍സ്മാരക ഗവ:ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍നോക്കിക്കാണാന്‍തൃശ്ശൂരില്‍നിന്നും നാല്പതംഗ സംഘമെത്തി. തൃശ്ശൂര്‍കോടാലി ഗവ: എല്‍പി സ്കൂള്‍പി ടി എ ക
മ്മറ്റി അംഗങ്ങളാണ് സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച പി ടി എ പുരസ്കാരം നേടിയ വിദ്യാലത്തെ കാണാന്‍എത്തിയത്. ഇവരെ സ്കൂള്‍പ്രിന്‍സിപ്പാള്‍പി സി ചന്ദ്രമോഹനന്‍, ഹെഡ്മാസ്റ്റര്‍പി കെ സേതുമാധവന്‍എന്നിവരുടെ നേതൃത്വത്തില്‍വിദ്യാലയത്തിലേക്ക്‌സ്വീകരിച്ചു. സ്കൂളിലെ വാഴകൃഷി, കരനെല്‍കൃഷി, കുട്ടികള്‍നട്ടുവളര്‍ത്തുന്ന നാട്ടുമാവുകള്‍, കുട്ടികള്‍നിര്‍മ്മിച്ച ചലച്ചിത്രം ദൈവസൂത്രം എന്നിവയെല്ലാം സംഘം നോക്കികണ്ടു. ഒപ്പം സ്വന്തം വിദ്യാലയനാഭുവങ്ങള്‍പങ്കുവയ്ക്കുകയും ചെയ്തു. ഒരു കാലത്ത് 60 വിദ്യാര്‍ത്ഥികള്‍മാത്രമുണ്ടായിരുന്ന തൃശൂരിലെ ഈ വിദ്യാലയത്തില്‍ഇപ്പോള്‍515 കുട്ടികള്‍പഠനത്തിനെത്തുന്ന മുന്നേറ്റത്തിന് പിന്നിലെ പ്രവര്‍ത്തങ്ങള്‍പിലിക്കോട് ഗവ: ഹയര്‍സെക്കണ്ടറി സ്കൂള്‍അധ്യാപകരും ചോദിച്ചറിഞ്ഞു. ഈ വര്‍ഷം തൃശ്ശൂര്‍ജില്ലയിലെ മികച്ച പി ടി എ പുരസ്കാരം കോടാലി ഗവ: എല്‍പി സ്കൂളിനാണ് ലഭിച്ചത്. തങ്ങളുടെ വിദ്യാലയത്തിലേക്ക്‌ഇവിടെയുള്ളവരെ ക്ഷണിച്ചുകൊണ്ടാണ് ഇവര്‍മടങ്ങിയത്. 




വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കം

കാലിക്കടവ്: വീട്ടിലേക്കാവശ്യമായ പച്ചക്കറികളില്‍കുറച്ചെങ്കിലും വീട്ടില്‍തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പിലിക്കോട് ഗവ;ഹയര്‍സെക്കണ്ടറി സ്കൂളില്‍വീട്ടിലൊരു പച്ചക്കറി തോട്ടം പദ്ധതിക്ക് തുടക്കമായി. സ്കൂള്‍എന്‍എസ് എസ് യൂനിറ്റ് കൃഷി ഭവനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്ക് തുടക്കം കുറിച്ച്‌ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ 480 കുട്ടികള്‍ക്ക് വിത്തുകള്‍വിതരണം ചെയ്തു. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വി രമണി ഉദ്ഘാടനം ചെയ്തു. സ്കൂള്‍പ്രിന്‍സിപ്പാള്‍പി. സി ചന്ദ്രമോഹനന്‍അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് രാമചന്ദ്രന്‍, കെ മനോജ്‌കുമാര്‍, ടി. സുമതി തുടങ്ങിയവര്‍സംസാരിച്ചു. 



അരിയുമായി കുട്ടികള്‍ ബാബുവിന്‍റെ വീട്ടിലെത്തി

    കാലിക്കടവ്: പിലിക്കോട് സി. കൃഷ്ണന്‍നായര്‍സ്മാരക ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍എന്‍എസ് എസ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍നടന്നുവരുന്ന 'പിടിയരി' പദ്ധതി പ്രകാരം ഇത്തവണ ലഭിച്ച അരി നടക്കാവിലെ ടി. വി ബാബുവിന്‍റെ വീട്ടിലെത്തി കുട്ടികള്‍കൈമാറി. രണ്ട് വൃക്കക്കളും നഷ്ടപ്പെട്ട് ചികിത്സയില്‍കഴിയുന്ന ബാബുവിന്‍റെ വേദന മാധ്യമങ്ങളിലൂടെ അറിഞ്ഞ കുട്ടികള്‍ഇത്തവണത്തെ അരി ഈ വീട്ടില്‍എത്തിക്കാന്‍തീരുമാനിക്കുകയായിരുന്നു. കുട്ടികളുടെ നല്ല മനസ്സിന് നന്ദി പറഞ്ഞുകൊണ്ട് ബാബുവിന്‍റെ ഭാര്യ ഈ സ്നേഹ സഹായം ഏറ്റുവാങ്ങി.ഇവിടെ തുടര്‍സഹായവും ,വൃക്ക മാറ്റിവെക്കലും ലക്‌ഷ്യം വച്ച് കൊണ്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ബാബു ചികിത്സാ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. സ്കൂള്‍പ്രിന്‍സിപ്പാള്‍പി. സി ചന്ദ്രമോഹനന്‍, കെ മനോജ്‌കുമാര്‍,സുമതി ടീച്ചര്‍എന്നിവരും കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു. 




മികവുറ്റതായി മികവാഘോഷവും 

കാലിക്കടവ്: പിലിക്കോട് സി കൃഷ്ണന്‍നായര്‍സ്മാരക ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍സമീപ കാലത്ത് നേടിയെടുത്ത നേട്ടങ്ങളില്‍ആഹ്ലാദം പ്രകടിപ്പിച്ച് സംഘടിപ്പിച്ച മികവാഘോഷവും മികവുറ്റതായി. പരിപാടി കെ കുഞ്ഞിരാമന്‍എം എല്‍എ ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വി രമണി അധ്യക്ഷത വഹിച്ചു. മുന്‍കാല പി ടി എ പ്രസിഡന്റ്മാരെ ആദരിക്കലും കെ കുഞ്ഞിരാമന്‍എം എല്‍എ നിര്‍വഹിച്ചു. അധ്യാപക അവാര്‍ഡ് ജേതാവ് കെ ജയചന്ദ്രന്‍മാസ്റ്റര്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ശ്രീകൃഷ്ണ അഗ്ഗിത്തായ ഉപഹാരം സമര്‍പ്പിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ആഭിമൂഖ്യത്തില്‍ഹൈദരാബാദില്‍നടന്ന അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തില്‍പങ്കെടുത്ത് തിരിച്ചെത്തിയ ആനന്ദ്, അജിത്‌എന്നീ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍കാഞ്ഞങ്ങാട് ഡി ഇ .ഒ കെ. വേലായുധന്‍വിതരണം ചെയ്തു. ടി വി ശ്രീധരന്‍മാസ്റ്റര്‍, കെ ശ്യാമള, ടി വി കൃഷ്ണന്‍തുടങ്ങിയവര്‍സംസാരിച്ചു. പരിപാടിയുടെ ഉദ്ഘാടകനായി എത്തിയ കെ കുഞ്ഞിരാമന്‍എം എല്‍എ യ്ക്ക് എന്‍.. എസ്. എസ് യൂണിറ്റംഗങ്ങള്‍തങ്ങളുടെ വാഴത്തോട്ടത്തില്‍നിന്നും ഒരു വാഴക്കുല സമ്മാനിക്കുകയും ചെയ്തു. ഹരിത സേനയുടെ നേതൃത്വത്തില്‍കുട്ടികള്‍ചെയ്ത കരനെല്‍കൃഷിയിലെ അരി ഉപയോഗിച്ച് മികവാഘോഷത്തിനെത്തിയ മുഴുവനാളുകള്‍ക്കും പാല്‍പ്പായസവും നല്‍കി.



ശുചിത്വ സര്വെ നടത്തി

കാലിക്കടവ്: പിലിക്കോട് ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സാനിറ്റേഷന്‍ കമ്മറ്റിയുടെയും, പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍ എസ് എ യൂണിറ്റിന്റെയും ആഭിമൂഖ്യത്തില്‍ ശുചിത്വ സര്‍വെ നടത്തി. വാര്‍ഡിലെ 362 വീടുകളില്‍ വിവിധ ഗ്രൂപ്പുകലായെത്തി കുട്ടികള്‍ വിവരങ്ങള്‍ ശേഖരിച്ചു. വീട്ടില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍, അവയുടെ സംസ്കരണ രീതി തുടങ്ങിയ കാര്യങ്ങളെല്ലാം കുട്ടികള്‍ രേഖപ്പെടുത്തി. ജീവരേഖ പദ്ധതിപ്രകാരം വീടുകളില്‍ വിതരണം ചെയ്ത നാട്ടുമാവിന്‍ തൈകളുടെ വളര്‍ച്ചയും പരിപാലനവും കൂടി കുട്ടികള്‍ വിലയിരുത്തി. ഒപ്പം വീടുകളില്‍ ശുചിത്വ സന്ദേശ സ്റ്റിക്കര്‍ പതിക്കുകയും ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി. സി ചന്ദ്രമോഹനന്‍, കെ മനോജ്‌ കുമാര്‍ എന്നിവരും കുട്ടികളെ അനുഗമിച്ചു. 


വിദ്യാലയത്തിന്റെ മികവ് നാടിന്റെ ആഘോഷമായി......

പിലിക്കോട്: സി കൃഷ്ണന്‍നായര്‍സ്മാരക ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍മികവാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയാണ് വര്‍ണ്ണാഭമായി. ഒരു നാടിന്റെ തന്നെ യശസ്സുയര്‍ത്തിക്കൊണ്ട് തങ്ങളുടെ വിദ്യാലയം നേടിയെടുത്ത നേട്ടങ്ങളുടെ സന്തോഷത്തില്‍പിലിക്കോട് ഗ്രാമം ഒന്നടങ്കം പങ്കുചേര്‍ന്നു. പിലിക്കോട് ഗവ: യു പി സ്‌കൂള്‍പരിസരത്തുനിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. മുത്തുക്കുടകളും വാദ്യ മേളങ്ങളും നിശ്ചല- ചലന ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടി. മദ്യവിപത്തിനെതിരെയും പ്ലാസ്റ്റിക്കിനെതിരെയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന രീതിയിലും ഒക്കെയുള്ള നിശ്ചല ചലനദൃശ്യങ്ങള്‍ഏറെ ആകര്‍ഷകമായി
3 days ago 


കാലിക്കടവ്: കുട്ടികള്‍ചെയ്ത പാതയോര കൃഷിയില്‍നൂറുമേനി വിളവ്‌. 

പിലിക്കോട് സി കൃഷ്ണന്‍നായര്‍സ്മാരക ഗവ:ഹയര്‍സെക്കണ്ടറി സ്കൂള്‍എന്‍. എസ്. എസ് യൂണിറ്റ് അംഗങ്ങളാണ് പാതയോരത്ത് അധ്വാനത്തിലൂടെ പൊന്ന് വിളയിച്ചത്. സംസ്ഥാന സര്‍ക്കാര്‍നടപ്പിലാക്കിയ ''ഹരിതയോരം'' പദ്ധതി പ്രകാരം കഴിഞ്ഞ ഡിസംബര്‍മാസത്തിലാണ് കുട്ടികളുടെ കൃഷി ആരംഭിച്ചത്. പിലിക്കോട് കൃഷിഭവനില്‍നിന്നും കൃഷിക്ക് വേണ്ട നിര്‍ദേശം ലഭിച്ചു. വാഴ, വഴുതിന, കൈതച്ചക്ക എന്നിവയാണ് പ്രധാനമായും കൃഷിചെയ്തത്. പദ്ധതി പ്രകാരം പാതയോരത്ത് ആവേശത്തോടെ കൃഷിയിറക്കിയ പലരും പാതിവഴില്‍പിന്‍മാറിയപ്പോഴും കുട്ടികള്‍കൂട്ടായ്മയോടെ വിളപരിപാലനം നടത്തി. ഇതിനിടയില്‍അധ്വാനത്തിനുള്ള ഫലമായി സംസ്ഥാന സര്‍ക്കാരിന്റെ 5000 രൂപ ക്യാഷ് അവാര്‍ഡും ഈ കുട്ടായ്മയ്ക്ക് ലഭിച്ചിരുന്നു. ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ 100 കുട്ടികളാണ് എന്‍. എസ്. എസ് യൂണിറ്റ് അംഗങ്ങള്‍. രണ്ടു വിദ്യാര്‍ത്ഥികള്‍ചേര്‍ന്നാണ് ഒരു വാഴയെ പരിപാലിച്ചത്. അധ്യാപകനായ കെ. മനോജ്കുമാര്‍, കൃഷി ഭവനിലെ രാജേഷ് കുപ്ലേരി എന്നിവരാണ് ആവശ്യമായ നിര്‍ദേശങ്ങള്‍നല്‍കി കൃഷിയെ പ്രോത്സാഹിപ്പിച്ചത്. ഉത്സവാന്തരീക്ഷത്തിലാണ് വിളവെടുപ്പ് ഉദ്ഘാടനം നടന്നത്. കെ കുഞ്ഞിരാമന്‍എം എല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് എ. വി രമണി അധ്യക്ഷത വഹിച്ചു. വിളവെടുപ്പില്‍ നൂറുമേനി മനം നിറഞ്ഞ് കുട്ടികള്‍



കുട്ടികളുടെ പ്രയത്നത്തില്‍ മൈത്താണി ജൈവഗ്രാമമാകുന്നു

കാലിക്കടവ്: അതിജീവനത്തിന് ജൈവകൃഷി എന്ന മുദ്രാവാഖ്യവുമായി മൈത്താണി ഗ്രാമത്തെ ജൈവഗ്രാമമാക്കാന്‍കുട്ടികളുടെ കൂട്ടായ്മ രംഗത്ത്. പിലിക്കോട്‌സി. കൃഷ്ണന്‍നായര്‍സ്മാരക ഗവ: ഹയര്‍സെക്കണ്ടറി സ്കൂള്‍എന്‍. എസ്‌എസ്‌യൂണിറ്റിന്റെ സപ്തദിന ക്യാംപിനോട് അനുബന്ധിച്ചാണ് മാതൃകാപരമായ പദ്ധതിക്ക് കുട്ടികള്‍തുടക്കം കുറിച്ചിരിക്കുന്നത്. പ്രദേശത്തെ അമ്പതു വീടുകളാണ് പദ്ധതിക്കായി ആദ്യഘട്ടത്തില്‍തിരഞ്ഞെടുത്തിരിക്കുന്നത്. ഇവിടേയ്ക്ക് കൃഷിക്കാവശ്യമായ വിത്തുകളും, കാബേജ്, കോളിഫ്ലവര്‍തൈകളും കുട്ടികള്‍തന്നെ വീടുകളിലെത്തിച്ച് വീട്ടുകാരുടെ സഹായത്തോടെ നട്ട് പിടിപ്പിച്ചു. രാസ കീടനാശിനികളുടെയും, രാസവളങ്ങളുടെയും ദൂഷ്യ ഫലങ്ങളെകുറിച്ചും പ്രദേശവാസികളെ ബോധവല്ക്കരിച്ചു. പടന്നക്കാട് കാര്‍ഷിക കോളേജുമായി സഹകരിച്ച് ജൈവകീടനാശിനി നിര്‍മ്മാണം, ജൈവവള പ്രയോഗം എന്നിവയില്‍ജനങ്ങള്‍ക്ക്‌പരിശീലനപരിപാടിയും അടുത്ത ദിനം സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍വിളവെടുപ്പ് നടത്തനാകുന്ന തരത്തിലാണ് ജൈവഗ്രാമം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍മുന്നോട്ട് പോകുന്നത്. പടന്നക്കാട്‌കാര്‍ഷിക സര്‍വകലാശാല അസോസിയേറ്റ് ഡീന്‍ഡോ; എം ഗോവിന്ദന്‍ജൈവഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പടന്നക്കാട് കാര്‍ഷിക കോളേജ്‌ഫാം മാനേജര്‍പി വി സുരേന്ദ്രന്‍അതിജീവനത്തിന് ജൈവഗ്രാമം എന്ന വിഷയത്തില്‍ക്ലാസ്സെടുത്തു. പദ്ധതിയുടെ ഭാഗമായി ജൈവകര്‍ഷക അവാര്‍ഡ് ജേതാവ് കേബിയാര്‍കണ്ണന്‍, ആദ്യകാല കര്‍ഷകന്‍കെ വി രാഘവന്‍എന്നിവരുമായി അഭിമുഖ പരിപാടി, കണ്ടോത്ത് ജൈവഗ്രാമ സന്ദര്‍ശനം എന്നീ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രിന്‍സിപ്പാള്‍പി.സി ചന്ദ്രമോഹനന്‍, സ്കൂള്‍എന്‍. എസ്‌എസ്‌യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍കെ. മനോജ്‌എന്നിവര്‍പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. നാടിനെ ഹരിതാഭമാക്കാന്‍കുട്ടികള്‍നടത്തുന്ന പ്രവര്‍ത്തങ്ങള്‍പ്രദേശവാസികളുടെയും പ്രശംസ പിടിച്ചു പറ്റി. മൈത്താണി ഗ്രാമത്തെ ഉത്സവ പ്രതീതിയിലാക്കിയാണ് ഇവിടെ ക്യാമ്പ്‌നടന്നു വരുന്നത്. 



പിലിക്കോട് ഹയര്‍ സെക്കണ്ടറി ജില്ലയിലെ മികച്ച NSS യൂനിറ്റ്‌

കാലിക്കടവ്: പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പാഠേൄതര പ്രവര്‍ത്തനങ്ങളിലും മികച്ചു നിന്ന പിലിക്കോട് ഗവ: ഹയര്‍സെക്കണ്ടറിക്ക് മികച്ച NSS അവാര്‍ഡ്‌., ജില്ലയിലെ മികച്ച യൂനിറ്റായിട്ടാണ് പിലിക്കോടിനെ തിരഞ്ഞെടുത്തത്‌.., ഈ സ്കൂളിലെ കെ. മനോജ്‌കുമാറിനെ മികച്ച പ്രോഗ്രാം ഓഫീസറായും തെരഞ്ഞെടുത്തു. 
    ഈ സ്കൂളിന്‍റെ സമൂഹവുമായി ബന്ധിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍സംഘടിപ്പിച്ചതാണ് പിലിക്കോടിനെ ശ്രദ്ധേയമാക്കിയത്. ദേശീയ പാതയോരത്തെ വാഴകൃഷി, ജൈവഗ്രാമം പദ്ധതി എന്നിവ നടത്തി പിലിക്കോടിന്റെ കുട്ടികള്‍കൃഷിയെ പഠനത്തോടൊപ്പം ജീവിത സംസ്കാരമായി മാറ്റിയിരുന്നു.
 
    ഈ വിദ്യാലയത്തിലെ NSS കുട്ടികള്‍അഭിനയിച്ച ദൈവസൂത്രം എന്നാ ഹ്രസ്വചിത്രത്തിന് ബാല ചലച്ചിത്രോല്‍സവത്തില്‍ചീഫ്‌മിനിസ്റ്റെഴ്സ് ട്രോഫി ലഭിച്ചിരുന്നു. അര്‍ഹതയുടെ അംഗീകാരമായാണ് ഈ അവാര്‍ഡിനെ പിലിക്കോടുകാര്‍കാണുന്നത്.


പിലിക്കോട്ടെ കുട്ടികളുടെ അധ്വാനപാഠം വീണ്ടും



പിലിക്കോട്ടെ കുട്ടികളുടെ അധ്വാനപാഠം വീണ്ടും

കാലിക്കടവ്: കഴിഞ്ഞ വര്‍ഷത്തെ കാര്‍ഷിക തുടര്‍ച്ചയായി ദേശീയപാതയോരത്ത് വീണ്ടും പിലിക്കോട്ടെ കുട്ടികളുടെ വാഴകൃഷി പച്ചപിടിച്ചു.സ്കൂള്‍എന്‍എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഹരിത ജീവനം എന്ന പേരില്‍വാഴക്കൃഷി ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വാഴ നട്ടു കിട്ടിയ അയ്യായിരം രൂപ കൊണ്ടാണ് ഇവിടുത്തെ കുട്ടികള്‍ദൈവസൂത്രം എന്ന സിനിമ പിടിച്ച് ദേശീയ അവാര്‍ഡ് വരെ സ്വന്തമാക്കിയത്. പിലിക്കോട് കൃഷി ഭവന് മുന്നിലായി 110 വാഴകളാണ് ഇത്തവണ നട്ടിരിക്കുന്നത്. വേനല്‍കടുത്ത അവധിക്കാലത്ത് സമീപത്തെ കിണറുകളില്‍നിന്നും വെള്ളമെത്തിച്ചാണ് ഇവര്‍വാഴകളെ പരിപാലിച്ചത്.വാഴകള്‍ക്ക് പൂര്‍ണ്ണമായും ജൈവവളമാണ് ഉപയോഗിക്കുന്നത് .സ്ക്വാഡുകളാക്കിയുള്ള പ്രവര്‍ത്തനത്തിന് പ്രോഗ്രാം ഓഫീസര്‍നേതൃത്വം നല്‍കുന്നു. പിലിക്കോട് കൃഷി ഭവന്റെ എല്ലാ സഹായവും കൃഷിപരിപാലനത്തില്‍കുട്ടികള്‍ക്കുണ്ട്‌. കഴിഞ്ഞ വര്‍ഷം അന്‍പത് വാഴകളാണ് കൃഷി ചെയ്തത്. ഇത്തവണ നല്ല വിളവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടികള്‍. ഓണത്തിന് വിളവെടുക്കാന്‍പറ്റും വിധമാണ് കൃഷി മുന്നോട്ട് നീങ്ങുന്നത്‌


Monday, 8 October 2012

സംസ്ഥാന ബാല ചലച്ചിത്രോല്‍സവം: അവാര്‍ഡ്‌ ജേതാക്കള്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി


 സംസ്ഥാന ബാല ചലച്ചിത്രോല്‍സവം: അവാര്‍ഡ്‌ ജേതാക്കള്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി

കോഴിക്കോട്: സംസ്ഥാന ബാല ചലച്ചിത്രോല്‍സവത്തില്‍ വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡ്‌ നേടിയ ദൈവസൂത്രം, നിധി എന്നീ ചിത്രങ്ങളിലെ അവാര്‍ഡ്‌ ജേതാക്കള്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കോഴിക്കോട് നഗരസഭാ മേയര്‍ എന്‍. കെ. പ്രേമജം, ചലച്ചിത്ര നിര്‍മ്മാതാവ് മോഹന്‍ കുമാര്‍ എന്നിവരില്‍ നിന്നായി അവാര്‍ഡുകള്‍ ഏറ്റുവാങ്ങി

'ഒരുപിടി അരി' ഒരുപാട് വയറുകള്‍ നിറയ്ക്കാന്‍


'ഒരുപിടി അരി' ഒരുപാട് വയറുകള്‍ നിറയ്ക്കാന്‍

കാലിക്കടവ്: നിറയാവയറുകള്‍ക്കും വയറു നിറച്ചുണ്ണാന്‍ ഇതാ 'ഒരുപിടി' അരിയുമായി കുട്ടികള്‍ കാട്ടിത്തരുന്ന സ്നേഹപാഠം. പിലിക്കോട് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ആഴ്ചയില്‍ ഒരുപിടി അരി വിദ്യാലയത്തില്‍ എത്തിച്ച് മനുഷ്യ സ്നേഹത്തിന്റെ ഉത്തമ മാതൃക കാട്ടിത്തരുന്നത്. സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റാണ് ഇത്തരത്തിലൊരു ആശയം മുന്നോട്ട് വച്ചത്. ആഴ്ചയില്‍ എല്ലാവരും ഒരുപിടി അരിയുമായി സ്കൂളിലെത്തണം. എല്ലാവരും അത് കേട്ടപാടെ അംഗീകരിച്ചു. തീരുമാനമെടുത്ത അടുത്ത ദിവസം മുതല്‍ തന്നെ കുട്ടികള്‍ അരിയുമായി വിദ്യാലയത്തില്‍ എത്തിത്തുടങ്ങി. അപ്പോഴാണ്‌ പനി ബാധിച്ച് മരിച്ച മാണിയാട്ടെ യു കെ നാരായണന്റെ കുടുംബത്തിന്റെ സങ്കടാവസ്ഥയെ കുറിച്ച്‌ അറിയുന്നത്. ആദ്യ ആഴ്ചയില്‍ ശേഖരിച്ച അരിയുമായി കുട്ടികള്‍ ഇന്ന് വൈകുന്നേരത്തോടെ അവിടെയെത്തി തങ്ങളുടെ സഹായം കൈമാറി. പിലിക്കോട് ഗ്രാമ പഞ്ചായത്തംഗം പി പി നാരായണനന്‍ മരണപ്പെട്ട നാരായണന്റെ മകള്‍ നവ്യയുടെ കൈകളിലേക്ക് ഈ അരി ഏല്‍പ്പിച്ചു. തുടര്‍ന്നുള്ള ആഴ്ചകളില്‍ അനാഥാലയങ്ങളിലേക്കും, മറ്റ് പാവപ്പെട്ടവര്‍ക്കും ഇത്തരത്തില്‍ അരി എത്തിച്ച് നല്‍കാനാണ് കുട്ടികളുടെ തീരുമാനം. സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി സി ചന്ദ്രമോഹനന്‍, അധ്യാപകരായ കെ മനോജ്‌ കുമാര്‍ ,ടി സുമതി എന്നിവര്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി കുട്ടികള്‍ക്കൊപ്പം ഉണ്ട്.

പിലിക്കോട്ടെ കുട്ടികള്‍ കുടിവെള്ളവുമായി കലോത്സവ നഗരിയില്‍


പിലിക്കോട്ടെ കുട്ടികള്‍ കുടിവെള്ളവുമായി കലോത്സവ നഗരിയില്‍

ആയിരങ്ങള്‍ക്ക് ആശ്വാസമേകി കുട്ടികളുടെ കുടിവെള്ള വിതരണം. പിലിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍. എസ്. എസ് യൂണിറ്റ് അംഗങ്ങളാണ് മാതൃകാപരമായ പ്രവര്‍ത്തനവുമായി തൃക്കരിപ്പൂരില്‍ എത്തിയിരിക്കുന്നത്. കലോത്സവ വേദിയുടെ പ്രധാന കവാടത്തിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നിന്നാണ് കഴിഞ്ഞ നാല് ദിവസമായി കുട്ടികള്‍ കുടിവെള്ളം നല്‍കുന്നത്. വേദികളില്‍ നിന്നും വേദികളിലേക്കുള്ള യാത്രയ്ക്കിടയില്‍ ദാഹിച്ചു വലയുന്ന കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും, ആസ്വാദകര്‍ക്കും ആശ്വാസത്തി ന്‍റെ കുടിനീരായി മാറി ഇത്. സ്കൂള്‍ എന്‍.എസ്.എസ് കോഡിനേറ്റര്‍ മനോജ്‌ കുമാറിന്‍റെ നേതത്വത്തിലാണ് കുട്ടികളുടെ കുടിവെള്ള വിതരണം നടക്കുന്നത്. തൃക്കരിപ്പൂര്‍ ടൌണ്‍ ടീം പ്രവര്‍ത്തകരും കുടിവെള്ള വിതരണവുമായി കലോത്സവ നഗരിയിലുണ്ട്