പിലിക്കോട്ടെ കുട്ടികളുടെ അധ്വാനപാഠം വീണ്ടും
കാലിക്കടവ്: കഴിഞ്ഞ വര്‍ഷത്തെ കാര്‍ഷിക തുടര്‍ച്ചയായി ദേശീയപാതയോരത്ത് വീണ്ടും പിലിക്കോട്ടെ കുട്ടികളുടെ വാഴകൃഷി പച്ചപിടിച്ചു.സ്കൂള്‍എന്‍എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഹരിത ജീവനം എന്ന പേരില്‍വാഴക്കൃഷി ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വാഴ നട്ടു കിട്ടിയ അയ്യായിരം രൂപ കൊണ്ടാണ് ഇവിടുത്തെ കുട്ടികള്‍ദൈവസൂത്രം എന്ന സിനിമ പിടിച്ച് ദേശീയ അവാര്‍ഡ് വരെ സ്വന്തമാക്കിയത്. പിലിക്കോട് കൃഷി ഭവന് മുന്നിലായി 110 വാഴകളാണ് ഇത്തവണ നട്ടിരിക്കുന്നത്. വേനല്‍കടുത്ത അവധിക്കാലത്ത് സമീപത്തെ കിണറുകളില്‍നിന്നും വെള്ളമെത്തിച്ചാണ് ഇവര്‍വാഴകളെ പരിപാലിച്ചത്.വാഴകള്‍ക്ക് പൂര്‍ണ്ണമായും ജൈവവളമാണ് ഉപയോഗിക്കുന്നത് .സ്ക്വാഡുകളാക്കിയുള്ള പ്രവര്‍ത്തനത്തിന് പ്രോഗ്രാം ഓഫീസര്‍നേതൃത്വം നല്‍കുന്നു. പിലിക്കോട് കൃഷി ഭവന്റെ എല്ലാ സഹായവും കൃഷിപരിപാലനത്തില്‍കുട്ടികള്‍ക്കുണ്ട്. കഴിഞ്ഞ വര്‍ഷം അന്‍പത് വാഴകളാണ് കൃഷി ചെയ്തത്. ഇത്തവണ നല്ല വിളവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടികള്‍. ഓണത്തിന് വിളവെടുക്കാന്‍പറ്റും വിധമാണ് കൃഷി മുന്നോട്ട് നീങ്ങുന്നത്
No comments:
Post a Comment