MLA
പിലിക്കോട് ഹയര്‍ സെക്കന്‍ഡറിയുടെ പ്രവര്‍ത്തനം മാതൃകാപരം-എം എല്‍ എ
കാലിക്കടവ്:പിലിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ പഠന മേഖലയിലും സമൂഹത്തിലും കാഴ്ചവയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് കെ. കുഞ്ഞിരാമന്‍ എം എല്‍ എ പറഞ്ഞു.പിലിക്കോട് ഗവ;ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പരിസ്ഥിതി ചുവര്‍ ശില്പം,കാര്‍ഷിക ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും,പരിസ്ഥിതി സിനിമ സ്വിച്ച് ഓണ്‍ കര്‍മ്മവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു.പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വി രമണി പരിസ്ഥിതി ചുവര്‍ ശില്‍പം തയ്യാറാക്കിയ ശില്പി സുരേന്ദ്രന്‍ കൂക്കാനത്തിനുള്ള ഉപഹാരം നല്‍കി.പി കുഞ്ഞിരാമന്‍,ടി. വി ശ്രീധരന്‍ മാസ്റ്റര്‍.പി. സി ചന്ദ്രമോഹനന്‍,പി. കെ സേതുമാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
No comments:
Post a Comment