Wednesday, 17 October 2012


കുട്ടികളുടെ പ്രയത്നത്തില്‍ മൈത്താണി ജൈവഗ്രാമമാകുന്നു

കാലിക്കടവ്: അതിജീവനത്തിന് ജൈവകൃഷി എന്ന മുദ്രാവാഖ്യവുമായി മൈത്താണി ഗ്രാമത്തെ ജൈവഗ്രാമമാക്കാന്‍കുട്ടികളുടെ കൂട്ടായ്മ രംഗത്ത്. പിലിക്കോട്‌സി. കൃഷ്ണന്‍നായര്‍സ്മാരക ഗവ: ഹയര്‍സെക്കണ്ടറി സ്കൂള്‍എന്‍. എസ്‌എസ്‌യൂണിറ്റിന്റെ സപ്തദിന ക്യാംപിനോട് അനുബന്ധിച്ചാണ് മാതൃകാപരമായ പദ്ധതിക്ക് കുട്ടികള്‍തുടക്കം കുറിച്ചിരിക്കുന്നത്. പ്രദേശത്തെ അമ്പതു വീടുകളാണ് പദ്ധതിക്കായി ആദ്യഘട്ടത്തില്‍തിരഞ്ഞെടുത്തിരിക്കുന്നത്. ഇവിടേയ്ക്ക് കൃഷിക്കാവശ്യമായ വിത്തുകളും, കാബേജ്, കോളിഫ്ലവര്‍തൈകളും കുട്ടികള്‍തന്നെ വീടുകളിലെത്തിച്ച് വീട്ടുകാരുടെ സഹായത്തോടെ നട്ട് പിടിപ്പിച്ചു. രാസ കീടനാശിനികളുടെയും, രാസവളങ്ങളുടെയും ദൂഷ്യ ഫലങ്ങളെകുറിച്ചും പ്രദേശവാസികളെ ബോധവല്ക്കരിച്ചു. പടന്നക്കാട് കാര്‍ഷിക കോളേജുമായി സഹകരിച്ച് ജൈവകീടനാശിനി നിര്‍മ്മാണം, ജൈവവള പ്രയോഗം എന്നിവയില്‍ജനങ്ങള്‍ക്ക്‌പരിശീലനപരിപാടിയും അടുത്ത ദിനം സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍വിളവെടുപ്പ് നടത്തനാകുന്ന തരത്തിലാണ് ജൈവഗ്രാമം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍മുന്നോട്ട് പോകുന്നത്. പടന്നക്കാട്‌കാര്‍ഷിക സര്‍വകലാശാല അസോസിയേറ്റ് ഡീന്‍ഡോ; എം ഗോവിന്ദന്‍ജൈവഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പടന്നക്കാട് കാര്‍ഷിക കോളേജ്‌ഫാം മാനേജര്‍പി വി സുരേന്ദ്രന്‍അതിജീവനത്തിന് ജൈവഗ്രാമം എന്ന വിഷയത്തില്‍ക്ലാസ്സെടുത്തു. പദ്ധതിയുടെ ഭാഗമായി ജൈവകര്‍ഷക അവാര്‍ഡ് ജേതാവ് കേബിയാര്‍കണ്ണന്‍, ആദ്യകാല കര്‍ഷകന്‍കെ വി രാഘവന്‍എന്നിവരുമായി അഭിമുഖ പരിപാടി, കണ്ടോത്ത് ജൈവഗ്രാമ സന്ദര്‍ശനം എന്നീ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രിന്‍സിപ്പാള്‍പി.സി ചന്ദ്രമോഹനന്‍, സ്കൂള്‍എന്‍. എസ്‌എസ്‌യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍കെ. മനോജ്‌എന്നിവര്‍പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. നാടിനെ ഹരിതാഭമാക്കാന്‍കുട്ടികള്‍നടത്തുന്ന പ്രവര്‍ത്തങ്ങള്‍പ്രദേശവാസികളുടെയും പ്രശംസ പിടിച്ചു പറ്റി. മൈത്താണി ഗ്രാമത്തെ ഉത്സവ പ്രതീതിയിലാക്കിയാണ് ഇവിടെ ക്യാമ്പ്‌നടന്നു വരുന്നത്. 


No comments:

Post a Comment