അരിയുമായി കുട്ടികള്‍ ബാബുവിന്‍റെ വീട്ടിലെത്തി
കാലിക്കടവ്: പിലിക്കോട് സി. കൃഷ്ണന്‍നായര്‍സ്മാരക ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍എന്‍എസ് എസ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍നടന്നുവരുന്ന 'പിടിയരി' പദ്ധതി പ്രകാരം ഇത്തവണ ലഭിച്ച അരി നടക്കാവിലെ ടി. വി ബാബുവിന്‍റെ വീട്ടിലെത്തി കുട്ടികള്‍കൈമാറി. രണ്ട് വൃക്കക്കളും നഷ്ടപ്പെട്ട് ചികിത്സയില്‍കഴിയുന്ന ബാബുവിന്‍റെ വേദന മാധ്യമങ്ങളിലൂടെ അറിഞ്ഞ കുട്ടികള്‍ഇത്തവണത്തെ അരി ഈ വീട്ടില്‍എത്തിക്കാന്‍തീരുമാനിക്കുകയായിരുന്നു. കുട്ടികളുടെ നല്ല മനസ്സിന് നന്ദി പറഞ്ഞുകൊണ്ട് ബാബുവിന്‍റെ ഭാര്യ ഈ സ്നേഹ സഹായം ഏറ്റുവാങ്ങി.ഇവിടെ തുടര്‍സഹായവും ,വൃക്ക മാറ്റിവെക്കലും ലക്‌ഷ്യം വച്ച് കൊണ്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ബാബു ചികിത്സാ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. സ്കൂള്‍പ്രിന്‍സിപ്പാള്‍പി. സി ചന്ദ്രമോഹനന്‍, കെ മനോജ്‌കുമാര്‍,സുമതി ടീച്ചര്‍എന്നിവരും കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു.
No comments:
Post a Comment