പിലിക്കോട് ഇനി "കരാട്ടെ" കുട്ടികള്‍
കാലിക്കടവ്: കുട്ടികളുടെ കായിക ശേഷി വര്‍ധിപ്പിക്കുന്നതിനായി പിലിക്കോട് ഗവ:ഹയര്‍സെക്കണ്ടറി സ്കൂളില്‍കരാട്ടെ പരിശീലനം തുടങ്ങി. സ്കൂള്‍എന്‍. എസ്. എസ് യൂണിറ്റിന്‍റെ ആഭിമൂഖ്യത്തിലാണ് സൗജന്യ കരാട്ടെ പരിശീലനം ആരംഭിച്ചിരിക്കുന്നത്. സ്കൂള്‍പ്രധാനാധ്യാപകന്‍പി. കെ സേതുമാധവന്‍പരിശീലനോദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍പി സി ചന്ദ്രമോഹനന്‍അധ്യക്ഷത വഹിച്ചു. സുധിന കൃഷ്ണന്‍, നവനീത് കൃഷ്ണന്‍, കെ മനോജ്‌കുമാര്‍തുടങ്ങിയവര്‍സംസാരിച്ചു. കരാട്ടെയില്‍ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുള്ള പി. സുകുമാരനാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ക്ലാസിന് മുന്നോടിയായി കരാട്ടെ പ്രദര്‍ശനവും നടന്നു.
No comments:
Post a Comment