പിലിക്കോടിന് ഹരിത ശോഭ പകരാന് 'ജീവരേഖ''
കാലിക്കടവ്: പിലിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍
എസ് എസ് യൂണിറ്റിന്‍റെ
നേതൃത്വത്തില്‍ ജീവരേഖ പദ്ധതിക്ക് തുടക്കമായി.പിലിക്കോടിനെ
ഹരിതാഭാമാക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. ദേശീയ ഹരിതസേന, വാര്‍ഡ് തല
സമിതികള്‍, കുടുംബശ്രീ യൂണിറ്റുകള്‍, പുരുഷ സ്വയം സഹായ സംഘങ്ങള്‍, പരിസ്ഥിതി
സ്നേഹികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പിലിക്കോട്
ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എ.വി രമണി ഉദ്ഘാടനം ചെയ്തു. ടി വി ശ്രീധരന്‍
അധ്യക്ഷത വഹിച്ചു. പൊതുസ്ഥലത്ത് മാവിന്‍തൈകള്‍ വച്ചുപിടിപ്പിക്കല്‍ കര്‍ഷക അവാര്‍ഡ്
ജേതാവ് കെ ബി ആര്‍ കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ ശ്യാമള, പി സി ചന്ദ്രമോഹനന്‍, പി
കെ സേതുമാധവന്‍, പടോളി രവി, കെ.ജയചന്ദ്രന്‍, കെ മനോജ് കുമാര്‍ തുടങ്ങിയവര്‍
സംസാരിച്ചു
No comments:
Post a Comment