കാലിക്കടവ്: കുട്ടികള്‍ചെയ്ത പാതയോര കൃഷിയില്‍നൂറുമേനി വിളവ്.
പിലിക്കോട് സി കൃഷ്ണന്‍നായര്‍സ്മാരക ഗവ:ഹയര്‍സെക്കണ്ടറി സ്കൂള്‍എന്‍. എസ്. എസ് യൂണിറ്റ് അംഗങ്ങളാണ് പാതയോരത്ത് അധ്വാനത്തിലൂടെ പൊന്ന് വിളയിച്ചത്. സംസ്ഥാന സര്‍ക്കാര്‍നടപ്പിലാക്കിയ ''ഹരിതയോരം'' പദ്ധതി പ്രകാരം കഴിഞ്ഞ ഡിസംബര്‍മാസത്തിലാണ് കുട്ടികളുടെ കൃഷി ആരംഭിച്ചത്. പിലിക്കോട് കൃഷിഭവനില്‍നിന്നും കൃഷിക്ക് വേണ്ട നിര്‍ദേശം ലഭിച്ചു. വാഴ, വഴുതിന, കൈതച്ചക്ക എന്നിവയാണ് പ്രധാനമായും കൃഷിചെയ്തത്. പദ്ധതി പ്രകാരം പാതയോരത്ത് ആവേശത്തോടെ കൃഷിയിറക്കിയ പലരും പാതിവഴില്‍പിന്‍മാറിയപ്പോഴും കുട്ടികള്‍കൂട്ടായ്മയോടെ വിളപരിപാലനം നടത്തി. ഇതിനിടയില്‍അധ്വാനത്തിനുള്ള ഫലമായി സംസ്ഥാന സര്‍ക്കാരിന്റെ 5000 രൂപ ക്യാഷ് അവാര്‍ഡും ഈ കുട്ടായ്മയ്ക്ക് ലഭിച്ചിരുന്നു. ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ 100 കുട്ടികളാണ് എന്‍. എസ്. എസ് യൂണിറ്റ് അംഗങ്ങള്‍. രണ്ടു വിദ്യാര്‍ത്ഥികള്‍ചേര്‍ന്നാണ് ഒരു വാഴയെ പരിപാലിച്ചത്. അധ്യാപകനായ കെ. മനോജ്കുമാര്‍, കൃഷി ഭവനിലെ രാജേഷ് കുപ്ലേരി എന്നിവരാണ് ആവശ്യമായ നിര്‍ദേശങ്ങള്‍നല്‍കി കൃഷിയെ പ്രോത്സാഹിപ്പിച്ചത്. ഉത്സവാന്തരീക്ഷത്തിലാണ് വിളവെടുപ്പ് ഉദ്ഘാടനം നടന്നത്. കെ കുഞ്ഞിരാമന്‍എം എല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് എ. വി രമണി അധ്യക്ഷത വഹിച്ചു. വിളവെടുപ്പില്‍ നൂറുമേനി മനം നിറഞ്ഞ് കുട്ടികള്‍
No comments:
Post a Comment