പിലിക്കോട്ടെ കുട്ടികള്‍ കുടിവെള്ളവുമായി കലോത്സവ നഗരിയില്‍
പിലിക്കോട്ടെ കുട്ടികള്‍ കുടിവെള്ളവുമായി കലോത്സവ നഗരിയില്‍
ആയിരങ്ങള്‍ക്ക് ആശ്വാസമേകി കുട്ടികളുടെ കുടിവെള്ള വിതരണം. പിലിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍. എസ്. എസ് യൂണിറ്റ് അംഗങ്ങളാണ് മാതൃകാപരമായ പ്രവര്‍ത്തനവുമായി തൃക്കരിപ്പൂരില്‍ എത്തിയിരിക്കുന്നത്. കലോത്സവ വേദിയുടെ പ്രധാന കവാടത്തിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നിന്നാണ് കഴിഞ്ഞ നാല് ദിവസമായി കുട്ടികള്‍ കുടിവെള്ളം നല്‍കുന്നത്. വേദികളില്‍ നിന്നും വേദികളിലേക്കുള്ള യാത്രയ്ക്കിടയില്‍ ദാഹിച്ചു വലയുന്ന കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും, ആസ്വാദകര്‍ക്കും ആശ്വാസത്തി ന്‍റെ കുടിനീരായി മാറി ഇത്. സ്കൂള്‍ എന്‍.എസ്.എസ് കോഡിനേറ്റര്‍ മനോജ് കുമാറിന്‍റെ നേതത്വത്തിലാണ് കുട്ടികളുടെ കുടിവെള്ള വിതരണം നടക്കുന്നത്. തൃക്കരിപ്പൂര്‍ ടൌണ്‍ ടീം പ്രവര്‍ത്തകരും കുടിവെള്ള വിതരണവുമായി കലോത്സവ നഗരിയിലുണ്ട്
No comments:
Post a Comment