Wednesday, 17 October 2012



മികവുറ്റതായി മികവാഘോഷവും 

കാലിക്കടവ്: പിലിക്കോട് സി കൃഷ്ണന്‍നായര്‍സ്മാരക ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍സമീപ കാലത്ത് നേടിയെടുത്ത നേട്ടങ്ങളില്‍ആഹ്ലാദം പ്രകടിപ്പിച്ച് സംഘടിപ്പിച്ച മികവാഘോഷവും മികവുറ്റതായി. പരിപാടി കെ കുഞ്ഞിരാമന്‍എം എല്‍എ ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വി രമണി അധ്യക്ഷത വഹിച്ചു. മുന്‍കാല പി ടി എ പ്രസിഡന്റ്മാരെ ആദരിക്കലും കെ കുഞ്ഞിരാമന്‍എം എല്‍എ നിര്‍വഹിച്ചു. അധ്യാപക അവാര്‍ഡ് ജേതാവ് കെ ജയചന്ദ്രന്‍മാസ്റ്റര്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ശ്രീകൃഷ്ണ അഗ്ഗിത്തായ ഉപഹാരം സമര്‍പ്പിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ആഭിമൂഖ്യത്തില്‍ഹൈദരാബാദില്‍നടന്ന അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തില്‍പങ്കെടുത്ത് തിരിച്ചെത്തിയ ആനന്ദ്, അജിത്‌എന്നീ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍കാഞ്ഞങ്ങാട് ഡി ഇ .ഒ കെ. വേലായുധന്‍വിതരണം ചെയ്തു. ടി വി ശ്രീധരന്‍മാസ്റ്റര്‍, കെ ശ്യാമള, ടി വി കൃഷ്ണന്‍തുടങ്ങിയവര്‍സംസാരിച്ചു. പരിപാടിയുടെ ഉദ്ഘാടകനായി എത്തിയ കെ കുഞ്ഞിരാമന്‍എം എല്‍എ യ്ക്ക് എന്‍.. എസ്. എസ് യൂണിറ്റംഗങ്ങള്‍തങ്ങളുടെ വാഴത്തോട്ടത്തില്‍നിന്നും ഒരു വാഴക്കുല സമ്മാനിക്കുകയും ചെയ്തു. ഹരിത സേനയുടെ നേതൃത്വത്തില്‍കുട്ടികള്‍ചെയ്ത കരനെല്‍കൃഷിയിലെ അരി ഉപയോഗിച്ച് മികവാഘോഷത്തിനെത്തിയ മുഴുവനാളുകള്‍ക്കും പാല്‍പ്പായസവും നല്‍കി.


No comments:

Post a Comment