കാലിക്കടവ്: സംസ്ഥാന ബാല ചലച്ചിത്രമേളയില്‍ മികച്ച ചിത്രം ഉള്‍പ്പെടെ അവാര്‍ഡുകള്‍ വാരികൂട്ടിയ ദൈവസൂത്രം എന്ന ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെയും ലുധിയാനയില്‍ നടന്ന ദേശീയ ഡോഡ്ജ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും ജില്ലയിലെ മികച്ച കോര്‍ഡിനേറ്റര്‍ക്കുള്ള അവാര്‍ഡ് നേടിയ കെ. മനോജ് കുമാറിനെയും സ്കൂള്‍ പി ടി എ അനുമോദിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മധുകൈതപ്രം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.സി. കോരന്‍ അദ്ധ്യക്ഷത വഹിച്ചു. പി.സി. ചന്ദ്രമോഹനന്‍, പി.കെ സേതുമാധവന്‍ നമ്പ്യാര്‍, അനില്‍ നടക്കാവ്, കെ.വി. രവീന്ദ്രന്‍, വിമലമ്മ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഭാകല്‍ക്കുള്ള ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്തു.
No comments:
Post a Comment