ശുചിത്വ സര്വെ നടത്തി
കാലിക്കടവ്: പിലിക്കോട് ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍
സാനിറ്റേഷന്‍ കമ്മറ്റിയുടെയും, പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ: ഹയര്‍
സെക്കണ്ടറി സ്കൂള്‍ എന്‍ എസ് എ യൂണിറ്റിന്റെയും ആഭിമൂഖ്യത്തില്‍ ശുചിത്വ സര്വെ
നടത്തി. വാര്‍ഡിലെ 362 വീടുകളില്‍ വിവിധ ഗ്രൂപ്പുകലായെത്തി കുട്ടികള്‍ വിവരങ്ങള്‍
ശേഖരിച്ചു. വീട്ടില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍, അവയുടെ സംസ്കരണ രീതി തുടങ്ങിയ
കാര്യങ്ങളെല്ലാം കുട്ടികള്‍ രേഖപ്പെടുത്തി. ജീവരേഖ പദ്ധതിപ്രകാരം വീടുകളില്‍
വിതരണം ചെയ്ത നാട്ടുമാവിന്‍ തൈകളുടെ വളര്‍ച്ചയും പരിപാലനവും കൂടി കുട്ടികള്‍
വിലയിരുത്തി. ഒപ്പം വീടുകളില്‍ ശുചിത്വ സന്ദേശ സ്റ്റിക്കര്‍ പതിക്കുകയും ചെയ്തു.
സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി. സി ചന്ദ്രമോഹനന്‍, കെ മനോജ് കുമാര്‍ എന്നിവരും
കുട്ടികളെ അനുഗമിച്ചു.
No comments:
Post a Comment