പിലിക്കോട് ഹയര്‍ സെക്കന്‍ഡറിയില്‍ അനുമോദനയോഗം സംഘടിപ്പിച്ചു
പിലിക്കോട് ഹയര്‍ സെക്കന്‍ഡറിയില്‍ അനുമോദനയോഗം സംഘടിപ്പിച്ചു
കാലിക്കടവ്: പിലിക്കോട് ഗവ: ഹയര്‍ സെക്കന്‍ഡറിസ്കൂളില്‍ വിവിധ മേഖലകളില്‍ മികവ് കാട്ടിയവര്‍ക്കുള്ള അനുമോദനവും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. സംസ്ഥാനത്തെ മികച്ച ഇക്കോ ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഹരിതസേന പിലിക്കോട് യൂനിറ്റ്, കുട്ടികളുടെ ദേശീയ ഫിലിം ഫെസ്റ്റിവെലില്‍ ഒന്നാം സ്ഥാനം നേടിയ ദൈവസൂത്രം ഒരുക്കിയ അണിയറ ശില്‍പ്പികള്‍, എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ എന്നിവരെയാണ് അനുമോദിച്ചത്.സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:പി പി ശ്യാമളാ ദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ വി എന്‍ ജിതേന്ദ്രന്‍ അനുമോദിച്ചു. എ വി രമണി, ടി വി ശ്രീധരന്‍ മാസ്റ്റര്‍, പി കുഞ്ഞിരാമന്‍, വി പി കോരന്‍,പി സി ചന്ദ്രമോഹനന്‍ കെ വേലായുധന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹരിതസേന കോഡിനേറ്റര്‍ കെ ജയചന്ദ്രന്‍, എന്‍ എസ് എസ് കോഡിനേറ്റര്‍ കെ മനോജ് കുമാര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി
No comments:
Post a Comment